ഈ ബ്ലോഗിനെ കുറിച്ചുള്ള വായനക്കാരുടെ അഭിപ്രായങ്ങള്‍ ...



സുഹൃത്തുക്കളേ,

എന്‍റെ അച്ഛനും, അദ്ദേഹത്തിന്‍റെ മരണ ശേഷം ഇളയച്ചനും, നിധി പോലെ സൂക്ഷിച്ചിരുന്നതാണ് അച്ഛച്ഛന്‍റെ ഡയറി. അതിലെ അദ്ദേഹത്തിന്‍റെ അനുഭവക്കുറിപ്പുകളും , നമുക്കു സ്വാതന്ത്ര്യം ലഭിക്കും മുന്‍പുള്ള ആ കാലഘട്ടത്തിലെ സംഭവങ്ങളും , ഒക്കെ ഒരു കാരണവശാലും നഷ്ടപ്പെട്ടു പോകരുതെന്ന് തോന്നിയതുകൊണ്ടാണ് ആ ഡയറി കുറിപ്പുകള്‍  ബ്ലോഗില്‍  പബ്ലിഷ് ചെയ്യുന്നത്.  ഡയറിയില്‍ ഉള്ളത് അങ്ങനെ തന്നെ ടൈപ്പ് ചെയ്തു  പോസ്റ്റ്‌ ചെയ്യുന്നതല്ലാതെ  എന്‍റെ ചിന്തകളോ സൃഷ്ടികളോ ഇതിലില്ലാത്തത്‌ കൊണ്ടാണ് പോസ്റ്റുകളില്‍ കമന്റ് ഓപ്ഷന്‍ വയ്ക്കാതിരുന്നത്. ഇത് വായിക്കുന്ന ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ തിവിടെ കുറിക്കും എന്ന് വിശ്വസിക്കുന്നു.  


സസ്നേഹം
ലിപി 

30 comments:

  1. ഈ അനുഭവക്കുറിപ്പുകള്‍ ഞാന്‍ എല്ലാതവണയും
    വളരെ താല്പര്യപൂര്‍വ്വം വായിക്കാറുണ്ട്‌..,.
    ആദരണീയനായ യശശരീരനായ ശ്രീ.സി.കേശവന്‍
    അവര്‍കളുടെ 'ജീവിതസമരം"എന്ന കൃതി
    വായിച്ചിട്ടുണ്ടാവുമല്ലോ.അറിയപ്പെടാത്ത എത്രഎത്ര വിജ്ഞാനം നല്‍കുന്ന ചരി്ത്രസംഭവങ്ങള്‍ നമുക്കതില്‍
    അറിയാന്‍ കഴിയുന്നു അല്ലേ!
    അതുപോലെത്തന്നെയാണ് ഈ അനുഭവക്കുറിപ്പുകളിലും ഉള്ളതെന്ന് എനിക്ക്
    വായനയില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു.ഭാവിതലമുറയ്ക്ക് ഉപകാരപ്രദമാകുന്ന
    അറിവും,വിവരവും നല്‍കുന്ന കാര്യങ്ങള്‍...,.

    എന്‍റെ അഭ്യര്‍ത്ഥന ഇതുമാത്രം, ഈ അനുഭവക്കുറിപ്പുകള്‍പുസ്തകമാക്കണം.ഇത്രയുംകാലം
    വെച്ചു് താമസ്സിപ്പിച്ചതില്‍ എനിക്ക് ഖേദമുണ്ട്.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  2. ലിപി, ഇന്നാണ് ഇതു മുഴുവൻ കുത്തിയിരുന്ന് വായിച്ചത്. മൂന്നാറിലേക്ക് നടന്നു പോയിരുന്നത് വായിച്ചപ്പോൾ ശരിക്കും അത്ഭൂതം തോന്നി. ഇത്ര അടുത്തായിട്ടും ഞാനിതുവരെ പോയിട്ടില്ല.പഴയ കാലഘട്ടത്തിലെ ജീവിതരീതികളും നാടിനെക്കുറിച്ചും മറ്റും നമുക്കഞ്ജാതമായ കാര്യങ്ങൾ ....
    ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. അന്നും ഇന്നും ഉപജീവനമാർഗ്ഗം തേടി മലയാളി നാടു വിടേണ്ട അവസ്ഥ. അതിന്നും തുടരുന്നു. നമ്മുടെ വിധി ആയിരിക്കാം....
    ആശംസകൾ....

    ReplyDelete
  3. മാലിപ്പുറം, വൈപ്പിൻ മുതലായ സ്ഥലങ്ങൾ എന്റെ അടുത്താണല്ലൊ. ചുരുക്കം പറഞ്ഞാൽ ഞങ്ങളുടെ നാട്ടിൽ നടന്ന സംഭവങ്ങളാണ്. കാലത്തിനു മാത്രമെ വ്യത്യാസമുള്ളു.

    ReplyDelete
  4. Very good posts..first time here..

    ReplyDelete
  5. ദൈവമേ, കാലത്തിലേയ്ക്ക് തിരിച്ചുപിടിച്ച ഒരു കണ്ണാടി. പഴയ സ്മരണകള്‍, ചരിതങ്ങള്‍, അനുഭവങ്ങള്‍ എല്ലാം വായിക്കുന്നത് എത്ര ഇഷ്ടമാണെന്നോ എനിക്ക്. (ഞാന്‍ വീണ്ടും വന്നു ബ്ലോഗില്‍ ഒരു രണ്ടാമൂഴത്തിന്)

    ReplyDelete
  6. പിന്നെ ഇന്നാണ് ഇവിടെയെത്താനായത്. ഈ കുറിപ്പുകള്‍ എഡിറ്റ് ചെയ്തിട്ടാണോ ഇവിടെ ചേര്‍ക്കുന്നത്. (അന്നത്തെ ഭാഷ തന്നെയാണോന്ന് അറിയാനാണ്)

    ReplyDelete
  7. ഇല്ല അജിത്തേട്ടാ, ഞാന്‍ ഒരു എഡിറ്റിങ്ങും നടത്തുന്നില്ല. ഡയറിയിലെ കുറിപ്പുകള്‍ വള്ളി പുള്ളി തെറ്റാതെ ടൈപ്പ് ചെയ്തു പോസ്റ്റുന്നു..

    ReplyDelete
  8. വളരെ സുഖമായി ഒറ്റ ഇരുപ്പില്‍ എല്ലാം വായിച്ചു.ഇനിയും പ്രസിദ്ധീകരിക്കാന്‍ ഡയറിക്കുറിപ്പുകള്‍ ബാക്കിയുണ്ടോ...പ്രതീക്ഷിക്കുന്നു...

    ReplyDelete
  9. ലിപിയ്ക്കറിയ്യോ..? പഴയ കാലങ്ങളൊക്കെ വായിക്കുമ്പോ എനിക്ക് തോന്നും ആ കാലത്തൊന്ന് ജീവിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ നന്നായിരുന്നൂന്ന്. ബ്ലോഗായ ബ്ലോഗിലൊന്നും ഇതു പോലെ ഒരു പോസ്റ്റ് കാണൂല്ല. എനിക്ക് വളരെ ഇഷ്ടായി ഈ ഡയറിക്കുറിപ്പുകള്‍

    ReplyDelete
  10. ഗുരുകുലമെന്ന നന്മയൊക്കെ തിരിയെ എന്നെങ്കിലും വരുമോ?

    (“ലേബര്‍ ഇന്‍ഡ്യ ഗുരുകുലം” എന്റെ വീടിനടുത്താണ് പക്ഷെ ഗുരുകുലം പേരില്‍ മാത്രം)

    ReplyDelete
    Replies
    1. സംശയമാണ് അജിത്തേട്ടാ, ഇപ്പൊ സാമ്പത്തിക ലാഭം മാത്രമല്ലേ എല്ലാവരുടെയും ലക്‌ഷ്യം !

      Delete
  11. വളരെ താല്പര്യത്തോടെ വായിച്ചുവരുന്നുണ്ട്.
    പേജ്21ല്‍ ഒരു തെറ്റുപറ്റിയിട്ടുണ്ട.ഭോധാനന്ദസ്വാമികള്‍ എന്നത് ബോധാനന്ദസ്വാമികള്‍ എന്നാക്കണം.
    ആശംസകളോടെ

    ReplyDelete
    Replies
    1. തെറ്റ് കാണിച്ചു തന്നതിന് നന്ദിട്ടോ.. അത് തിരുത്തിയിട്ടുണ്ട്.

      Delete
  12. അന്നത്തെക്കാലത്തെ 5 രൂപ ടിക്കറ്റെടുക്കണമെങ്കില്‍ സാധാരണക്കാരെക്കോണ്ടൊന്നും സാധിക്കയില്ലല്ലോ. അപ്പോ എലൈറ്റ് അതിഥികള്‍ക്ക് വേണ്ടിയായിരുന്നു പ്രോഗ്രാം എന്ന് കരുതാം അല്ലേ?

    ReplyDelete
    Replies
    1. ശരിയാ, അന്നത്തെ 5 രൂപയ്ക്കൊക്കെ ആര് ടിക്കറ്റ്‌ എടുക്കും എന്ന് ഞാനും സംശയിച്ചു... :)

      Delete
  13. I congratulate you for publishing this diary. It was so interesting that I read it in one go, so interesting and nostalgic.

    ReplyDelete
  14. വര്‍ക്കല ശിവഗിരിമഠത്തില്‍ ഞാന്‍ 10വര്‍ഷം ഉണ്ടായിരുന്നു.ശ്രീനാരായണധര്‍മ്മസംഘംട്രസ്റ്റില്‍
    അകൌണ്ടന്‍റ് ആയിട്ട്.തൊട്ടടുത്താണ് ഗുരുകുലം.
    ഈ അമൂല്യ സ്മരണകളിലെ നന്മയുടെ പ്രഭാപൂരത്തില്‍ മിന്നിത്തിളങ്ങുന്ന സംപൂജ്യനടരാജഗുരുവിന്‍റെ
    ചിത്രം കണ്ടപ്പോള്‍, അറിയാത്തപഴയകാലചരിത്രങ്ങള്‍ വായിച്ചപ്പോള്‍ ഈ ഡയറിയുടെ മൂല്യം..?!!!
    ആശംസകളോടെ

    ReplyDelete
  15. കുറേ മാസങ്ങൾക്കു ശേഷം ഇന്നാണ് ഇത് കണ്ടത്.
    ഈ ഡയറിയുടെ മൂല്യം വിലമതിക്കാനാവാത്തത് തന്നെ.
    ആശംസകൾ...

    ReplyDelete
  16. അയ്... നന്നായിട്ടൊണ്ട്... ഇതിപ്പോ ഞമ്മടെ നാട്ടില് നടന്ന സംഭവങ്ങളാണല്ലോ... തൽക്കാലം ചുമട് ഒന്നിറക്കി വായിച്ചതാ മുഴുവനും വായിക്കാൻ ഇപ്പൊ സമയമില്ലഞ്ഞിട്ടാ...തീർച്ചയായും വായിക്കും..പഠിക്കാനും ഒണ്ട്.. ...(അച്ചിച്ചന്റെ നാട് കൃത്യമായി എബടേണന്ന് മനസ്സിലയില്ലാ..അല്ലാ മുഴോൻ വായിച്ചില്ലാ..)ചുമട് എത്തിച്ചട്ട് ഉടനിങ്ങെത്താം... തൽക്കാലം ചുമടുമായിപ്പോകട്ടെ... (തിരക്കിനിടയിലും എഴുതാൻ സമയം കിട്ടുന്നു എന്നറിഞ്ഞതിൽ പെരുത്ത് സന്തോഴം..)....!

    ReplyDelete
    Replies
    1. നന്ദി ചുമട്ടുകാരാ..

      Delete
  17. ഇന്നത്തെ കാലത്ത് അധികം പേരും ഉപയോഗിക്കാത്ത വാക്കുകളാണ് തൃപ്പാദം,തൃപ്പടി മുതലായവ. ഡയറി എഴുതുമ്പോൾ പോലും സ്വാമികളോടുള്ള ഭക്തിയും ബഹുമാനവും എത്രയോ കവിഞ്ഞൊഴുകുന്ന രീതിയിൽതന്നെ പറഞ്ഞിരിക്കുന്നു.
    സ്വാമികളെ നേരിൽ ദർശിക്കാനും സംസാരിക്കാനും ഭാഗ്യം ലഭിച്ച അച്ചാച്ഛൻ മഹാഭാഗ്യവാൻ തന്നെ.
    കൊല്ലവർഷം 1099 എന്നൊക്കെ ഡയറിയിൽ എഴുതിയിരിക്കുന്നത് കണ്ടാൽഅന്ന് ഇംഗ്ലീഷ് കലണ്ടറിന് വലിയ പ്രസക്തിയൊന്നും ഉണ്ടായിരുന്നില്ലെന്നു തോന്നുന്നല്ലൊ..?
    കാളികുളങ്ങര അമ്പലത്തിൽ ഞാനും പോയിട്ടുണ്ട് ചെറുപ്പത്തിൽ അമ്മയോടൊപ്പം. എന്തിനെന്നോ..? തെണ്ടു ചുടാൻ...!
    ആശംസകൾ അല്ല ശരിക്കും അഭിനന്ദനങ്ങൾ തന്നെ...

    ReplyDelete
    Replies
    1. അന്ന് ഇംഗ്ലീഷ് കലണ്ടറിന് പ്രസക്തി ഉണ്ടായിരുന്നോ എന്നറിയില്ല.. പക്ഷെ ഡയറിയില്‍ പലയിടങ്ങളിലും ഇംഗ്ലീഷ് മാസങ്ങളും ഡേറ്റുകളും എഴുതി കണ്ടു!

      Delete
  18. ഒന്നരമാസം അവധിയിലായിരുന്നു. ഇന്ന് വീണ്ടും ബ്ലോഗ് പര്യടനം തുടങ്ങി. ഡയറിക്കുറിപ്പ് അല്പം കൂടെ എഴുതാമായിരുന്നല്ലോ ലിപി. ഈ പോസ്റ്റ് തീരെ നീളം കുറഞ്ഞുപോയി

    ReplyDelete
  19. ക്ഷമിക്കണേ അജിത്തേട്ടാ, ഡയറിയിലെ ചില പേജുകളില്‍ വളരെ കുറച്ചേ എഴുതിയിട്ടുള്ളൂ.. അങ്ങനെ വരുമ്പോള്‍ ഇനി മുതല്‍ രണ്ടു പേജുകള്‍ ഒരുമിച്ചു പോസ്റ്റ്‌ ചെയ്യുന്നതാവും നല്ലതെന്ന് തോന്നുന്നു..

    ReplyDelete
  20. രണ്ടുപേജ് വീതം പോസ്റ്റ് ചെയ്താൽ വേഗം തീർന്നു പൊകും. സാവധാനം തീർന്നാൽ മതി.
    എന്തൊ.. ഈ ഡയറിക്കുറിപ്പുകൾ അത്ര വേഗം തീരാതിരുന്നെങ്കിലെന്നാ മോഹം.
    ഗുരുദേവനെ നേരിട്ടു കണ്ട,അനിഭവിച്ചറിഞ്ഞ ഒരാളുടെ കാര്യങ്ങളാവുമ്പോൾ അതിൽ സത്യത്തിന്റെ അംശം ഏറ്റവും കൂടുതലായിരിക്കും.
    അതു വേഗം അറിയാനുള്ള ജിജ്ഞാസയാണ് അജിത്തേട്ടനെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്.
    ആശംസകൾ...

    ReplyDelete
  21. അക്കാലത്തിലൂടെ സഞ്ചരിക്കുകയാണ് നാമിപ്പോള്‍
    ഇത് ഒരു അനുഭവം തന്നെ
    ഗുരുദേവനുമായിട്ടുള്ള സമയങ്ങള്‍ എഴുതിയിരിക്കുന്നതുപോലും എത്ര ഭക്തിമയമായിട്ടാണ്

    ReplyDelete
  22. ഡയറി വെളിച്ചം കാണിക്കാന്‍ കാണിച്ച സന്മനസ്സിന് നന്ദി.
    ആശംസകളോടെ

    ReplyDelete
  23. എന്താ ലിപി, ഡയറിയിലെ വിവരങ്ങള്‍ ഇത്ര വേഗം തീര്‍ന്നു പോയതു കൊണ്ടാണൊ പിന്നെ ഒന്നും കാണതിരുന്നത്...അതോ മടിയോ...?

    ReplyDelete
  24. ലിപി ,

    ഈ അമൂല്യമായ വാക്കുകൾ വായിച്ചു തുടങ്ങുന്നു ...നാളേ ക്കുള്ള ഇന്നെലെകളുടെ തിരിച്ചരിവായിരിക്കും ഈ കുറിപ്പുകൾ ....

    ലിപിയുടെ ഈ പ്രയത്നത്തെ അഭിനന്ടിക്കാതിർക്കാൻ കഴിയുകയില്ല..

    ReplyDelete